Close

ചർച്ച് ആക്റ്റും, മാർക്സിന്റെ കറുപ്പും !!!

  • Home
  •  / 
  • Articles
  •  / 
  • News Latest
  •  / 
  • ചർച്ച് ആക്റ്റും, മാർക്സിന്റെ കറുപ്പും !!!

ചർച്ച് ആക്റ്റും, മാർക്സിന്റെ കറുപ്പും !!!

ചർച്ച് ആക്റ്റും, മാർക്സിന്റെ കറുപ്പും

(ബാർ യൂഹാനോൻ റമ്പാൻ, MACCABI)

മുതലാളിത്തത്തെ പറ്റിയുള്ള കാൾ മാർക്സിന്റെ ഒരു വ്യാഖ്യാനമിങ്ങനെയാണ്, “മത്സ്യബന്ധനത്തിന് ഒരാളെ പഠിപ്പിക്കുക, എന്നാൽ അവൻ പിടിക്കുന്ന മത്സ്യം അവന്റേതല്ല. അവന് മത്സ്യത്തിന് പണം നൽകുന്ന വ്യക്തിയുടേതാണ്, അവൻ ഭാഗ്യവാനാണെങ്കിൽ, അയാൾക്കായി കുറച്ച് മത്സ്യം വാങ്ങാൻ മതിയായ പ്രതിഫലം ലഭിച്ചേക്കാം.”

കേരളത്തിലെ ക്രൈസ്തവ സഭകളിൽ ഇന്ന് നടക്കുന്ന മത മേലദ്ധ്യക്ഷന്മാരുടെ മുതലാളിത്ത മനോഭാവത്തിന് ഇതിലും മികച്ച ഒരു വ്യാഖ്യാനം വേറെ ഉണ്ടാകില്ല.

” ദേവാലയങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിർമ്മാണത്തിനായി വിശ്വാസികളെ പ്രേരിപ്പിക്കുക, എന്നാൽ വിശ്വാസികളുടെ പണമുപയോഗിച്ച് നിർമ്മിക്കപ്പെടുന്ന ദേവാലയം മുതൽ സെമിത്തേരി പോലും അവരുടെ ഉടമസ്ഥയിലല്ല. ഭാഗ്യമുണ്ടെങ്കിൽ വിശ്വാസികൾക്ക് പള്ളിയിൽ ആരാധനയിൽ പങ്കെടുക്കുവാനും മരിക്കുമ്പോൾ സെമിത്തേരിയിൽ കബറടക്കപ്പെടുവാനും കഴിയും.” ഈ ഭാഗ്യം ആർക്കൊക്കെ ലഭിക്കുമെന്നത് മതനേതൃത്വം തീരുമാനിക്കും.

മാർക്സ് വീണ്ടും അഭിപ്രായപ്പെടുന്നു, “ബോധം ആകുന്നതുവരെ ആവിശ്യകത അന്ധമാണ്. സ്വാതന്ത്ര്യമാണ് ആവിശ്യകതയുടെ ബോധം.” സഭകളിൽ ഇന്നുള്ള ജീർണ്ണതയുടെ മുഖ്യകാരണം എന്നത് വിശ്വാസികളുടെ അന്ധമായ ആവിശ്യകതയാണ്. എന്താണ് തങ്ങളുടെ യഥാർത്ഥ ആവിശ്യം എന്നത് അറിയാതെയുള്ള അന്ധമായ ആവശ്യകത ജീർണ്ണിപ്പിക്കുന്നതു അവരുടെ യഥാർത്ഥ മൂലധനമായ “വിശ്വാസം” തന്നെയാണ്. ജീർണ്ണത ഏൽക്കാത്ത എന്തെങ്കിലും ഇനിയും സഭകളിൽ ബാക്കിയുണ്ടോ എന്നത് അറിയണമെങ്കിൽ വിദഗ്ധമായ സൂഷ്മപരിശോധന നടത്തേണ്ടതായി വരും.

കേരളത്തിലെ ക്രൈസ്തവ സഭകളുടെ സ്വത്തു ഭരണത്തിൽ വിശ്വാസികളാൽ ഉണ്ടാകേണ്ട ജനാധിപത്യ വൽക്കരണം ആണ് ഇന്നിന്റെ മുഖ്യമായ ആവിശ്യം. ഈ ആവിശ്യം നേടും വരെയും അല്ലെങ്കിൽ ഈ ആവിശ്യം ബോധ്യപ്പെട്ടുകൊണ്ടു അത് നേടുവാനുള്ള പോരാട്ടത്തിൽ ഇറങ്ങും വരെയും വിശ്വാസ സമൂഹത്തിന്റെ “ആവശ്യകത” അന്ധമായി തുടരും. ഈ അന്ധത അടിമത്വവും, അടിമത്വo വിശ്വാസരാഹിത്യവും, വിശ്വാസരാഹിത്യം വിഭാഗീയതയും, വിഭാഗീയത സഭകളുടെ പിളർപ്പിലേക്കും നയിക്കും.

‘ചർച്ച് പ്രോപ്പർട്ടി ബില്ല് 2009’ ന്റെ നിയമമാക്കൽ വഴി ക്രൈസ്തവ സഭകളിൽ ഒരു നവോത്ഥാനത്തിനു തുടക്കം കുറിക്കുവാൻ കഴിയും. ഇപ്പോൾ സർക്കാർ ചെയ്യേണ്ടതും അത് തന്നെയാണ്. സഭാ സ്വത്തുക്കളുടെ ഉടമസ്ഥതയും, ഭരണത്തിൽ ഉള്ള വിശ്വാസികളുടെ പങ്കും ഉറപ്പാക്കപ്പെടുമ്പോൾ ജനാധിപത്യ സ്വാതന്ത്ര്യം സഭകളിൽ നിറവേറ്റപ്പെടുന്നു. ഇത് മൂലം തുടർന്നും ഉള്ള ‘ആവശ്യകത’ എന്തെന്ന് തിരിച്ചറിയുവാനുള്ള ബോധം പുനഃസ്ഥാപിക്കപ്പെടുന്നു. എന്നാൽ അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്കുള്ള സ്വാതന്ത്ര്യം തങ്ങൾക്കു വേണം എന്നുള്ള പൂർണ്ണമായ ബോധത്തിലേക്കു വിശ്വാസികൾ ഇതുവരെയും എത്തിച്ചേർന്നിട്ടില്ല.

ഈ ബോധമില്ലായ്മയാണ് മാർക്സ് പറഞ്ഞ “മതത്തിന്റെ കറുപ്പ്.” ഈ കറുപ്പ് മാറ്റുവാൻ അഭിനവ ‘മാർക്സ്കൾ’ വിശ്വാസികളുടെ ഒപ്പം നിൽക്കുമോ അതോ ക്രൈസ്തവ മത മേലദ്ധ്യക്ഷന്മാരുടെ കറുപ്പ് കച്ചവടത്തിൽ പങ്കാളികളാകുമോ എന്നുള്ളതു ചരിത്രം രേഖപ്പെടുത്തട്ടെ.

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *