Close

ഇനി മൂന്നു മാസം കൂടി നമുക്ക് എന്തെങ്കിലും ചെയ്യാൻ

  • Home
  •  / 
  • Articles
  •  / 
  • Church Act
  •  / 
  • ഇനി മൂന്നു മാസം കൂടി നമുക്ക് എന്തെങ്കിലും ചെയ്യാൻ

ഇനി മൂന്നു മാസം കൂടി നമുക്ക് എന്തെങ്കിലും ചെയ്യാൻ

(ബാർ യൂഹാനോൻ റമ്പാൻ, MACCABI)

കണ്ടനാട് പള്ളി കേസിലെ വിധിയിൽ കൂടി ജസ്റ്റിസ് അരുൺ മിശ്ര ശ്രമിക്കുന്നത് യാക്കോബായ സഭയുടെ എല്ലാ പ്രതീക്ഷകളെയും തകർക്കുവാൻ ആണ്.
വിധിയിൽ അദ്ദേഹം ഇപ്രകാരം പറയുന്നു ;

“Let a copy of the order be circulated to all the Courts in Kerala, and
concerned by Registrar General of the High Court of Kerala forthwith. *Let Registrar General submit a report to this Court as to how many litigations are pending in the Court as to aforesaid dispute in the various courts. Let the report be submitted within 3 months.”*

മൂന്നു മാസത്തിനുള്ളിൽ ഏതൊക്ക കോടതികളിൽ സഭാ കേസ് നടപ്പുണ്ടോ അവയുടെ എല്ലാം ഡീറ്റെയിൽസ് സുപ്രീം കോടതിയെ അറിയിക്കണം എന്നുള്ളതാണ്.
അതായത് മൂന്ന് മാസം കഴിയുമ്പോൾ യാക്കോബായ പള്ളികൾ മുഴുവനും മെത്രാൻ കക്ഷികൾക്കു കയറാവുന്ന രീതിയിൽ അനുകൂലമായ്‌ ഒരു തീർപ്പ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടാകും.

ഇതോടെ ഇപ്പോൾ കേസ്ൽ ഇരിയ്ക്കുന്ന പ്രമുഖ ദേവാലയങ്ങൾ ഉൾപ്പെടെ എല്ലാം മെത്രാൻകക്ഷികളുടെ നിയന്ത്രണത്തിൽ വരുത്തുവാൻ ഉള്ള നിർദേശം സുപ്രീം കോടതി സർക്കാരിന് കൊടുക്കും. ഇനി നമുക്ക് ഒരു കോടതിയെയും സമീപിക്കുവാൻ പറ്റില്ല എന്ന്‌ വരും. ഇതാണ് ഏകദിന ഉപവാസത്തിലൂടെ ചിലർ പരിഹരിക്കാൻ ശ്രമിക്കുന്നത്.

ജനങ്ങൾ ഉടനെ തന്നേ MACCABI യുടെ കീഴിൽ അണിനിരയ്ക്കുക. ഇനിയും ഞങ്ങളുടെ വാക്കുകൾക്കു നിങ്ങൾ ചെവി കൊടുത്തില്ലെങ്കിൽ നമുക്ക് ഒരുമിച്ചു കഷ്ട നഷ്ടങ്ങളിൽ പങ്ക് ചേരാം

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *