Close

മലങ്കര ആക്ഷൻ കൌൺസിൽ ഫോർ ചർച്ച് ആക്ട് അസോസിയേഷൻ – MACCABI

  • Home
  •  / 
  • Articles
  •  / 
  • News Latest
  •  / 
  • മലങ്കര ആക്ഷൻ കൌൺസിൽ ഫോർ ചർച്ച് ആക്ട് അസോസിയേഷൻ – MACCABI

മലങ്കര ആക്ഷൻ കൌൺസിൽ ഫോർ ചർച്ച് ആക്ട് അസോസിയേഷൻ – MACCABI

കർത്താവിൽ പ്രിയ വിശ്വാസികളുടെ സമൂഹമേ, നമ്മുടെ സഭയുടെ ഇന്നത്തെ ദുരവസ്ഥയിൽ നിന്നും കരകയറുവാനായുള്ള വിമോചന സമര സംഘടനയായ “മലങ്കര ആക്ഷൻ കൌൺസിൽ ഫോർ ചർച്ച് ആക്ട് അസോസിയേഷൻ – MACCABI” ഇന്ത്യൻ ഭരണഘടനയുടെ താഴെ പറയുന്ന മൗലികഅവകാശങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ഒരു സംഘം ആയി ഇന്നേ ദിവസം (03 ജൂലൈ 2019) രജിസ്റ്റർ ചെയ്ത വിവരം നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കുന്നു. സംഘത്തിന്റെ മെമ്മോറാണ്ടമനുസരിച്ച് പൊതുജന സമരസംഘം ആയി രജിസ്റ്റർ ചെയ്തതിനാൽ താഴെ പറയുന്ന മൗലികഅവകാശങ്ങൾ പ്രകാരം സംഘം ചേരുന്നതിനും, അഹിംസ മാർഗ്ഗത്തിൽ സമരം ചെയ്യുന്നതിനും നമുക്ക് ഗവണ്മെന്റിന്റെ അനുവാദം ഉണ്ട്. അതിന്റെ പേരിൽ അനാവശ്യമായി ഉള്ള അറെസ്റ്റ്‌, തടങ്കലിൽ പാർപ്പിക്കുക മുതലായവയിൽ നിന്നും സംരക്ഷണം നമുക്ക് ലഭിക്കുന്നതാണ്.

പ്രസ്തുത മൗലികാവകാശങ്ങൾ 👇

ഇന്ത്യൻ ഭരണഘടന
(ഭാഗം 3)

സമത്വത്തിനുള്ള അവകാശം (14-18)
14. നിയമത്തിനു മുന്നിലെ സമത്വം
15. മതം, വർഗ്ഗം, ജാതി, ലിഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെ നിരോധനം.

സ്വാതന്ത്ര്യത്തിനുള്ള അവകാശം (19-22)
19. ചില പ്രത്യേക സ്വാതന്ത്ര്യാവകാശങ്ങളുടെ സംരക്ഷണം
A. പ്രകടിപ്പിക്കലിനും പ്രഭാഷണത്തിനുമുള്ള സ്വാതന്ത്ര്യം.
B. നിരായുധരായി, സമാധാനപരമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യം.
C. സംഘടനകളും, പ്രസ്ഥാനങ്ങളും രൂപവത്കരിക്കുന്നതിനുള്ള സ്വാതന്ത്ര്യം.

21. ജീവിതത്തിന്റെയും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം.

22. ഉത്തരവാദപ്പെട്ട അധികാരികളിൽ നിന്നുമുള്ള ഉപദേശമില്ലാതെയുള്ള അറസ്‌റ്റുകളിൽ നിന്നും തടങ്കലിൽ നിന്നുമുള്ള സംരക്ഷണം.

നമ്മുടെ സംഘടനയുടെ മെമ്മോറാണ്ടം അനുസരിച്ച് നാം സമരം ചെയ്യുവാനുദ്ദേശിക്കുന്നത് കേരളത്തിലെ ക്രൈസ്തവ മതന്യൂനപക്ഷത്തിനു അവകാശപ്പെട്ട താഴെ പറയുന്നതായ മൌലീകാവകാശങ്ങൾക്കു വേണ്ടിയാണ് ;

മത സ്വാതന്ത്ര്യത്തിനുള്ള അവകാശം (25-28

25 (2a.)ഈ വകുപ്പ്
a.മതപരമായ അനുഷ്ഠാനങ്ങളോടനുബന്ധിച്ച സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ മതേതരമായ മറ്റെന്തെങ്കിലോ കാര്യങ്ങളെ നിയന്ത്രിയ്ക്കുന്നതിനോ തടയുന്നതിനോ വേണ്ടിയിട്ടുള്ളതോ…..
…….ആയ ഏതെങ്കിലും നിയമനിർമ്മാണത്തെ തടസപ്പെടുത്തുന്നില്ല.

26.
a.മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങൾ തുടങ്ങുവാനും പ്രവർത്തിപ്പിയ്ക്കാനുമുള്ള അവകാശം
c. മൂവബിൾ/ ഇമ്മൂവബിൾ പ്രോപ്പർട്ടികൾ കൈവശം വയ്ക്കുന്നതിനുള്ള അവകാശം.
d. നിയമാനുസൃതം അത്തരം പ്രോപ്പർട്ടി നോക്കിനടത്തുന്നതിനുള്ള അവകാശം.

ആയതിനാൽ MACCABI യിൽ അംഗങ്ങൾ ആയി ചേർന്ന് കൊണ്ടു നമുക്ക് ഒരുമയോടെ സമരമുഖത്തേക്ക് മാർച്ച് ചെയ്യാം. ഇമ്മാനുവേൽ ആയ നമ്മുടെ ദൈവം നമ്മോടുകൂടെ ഉണ്ട്.

ബാർ യുഹാനോൻ റമ്പാൻ
ഡയറക്ടർ
MACCABI

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *