Close

ചർച്ച് ആക്റ്റ് ഏക പോംവഴി!

ചർച്ച് ആക്റ്റ് ഏക പോംവഴി!

(അഡ്വ ബോറിസ് പോൾ,
ചെയർമാൻ, AKC AAC)

ക്രൈസ്തവ സഭകൾ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം പ്രതിസന്ധികളിലാണ്. നാട്ടുകാരുടെ മുമ്പിൽ അപമാനിതരായി നഗ്നരായി നിൽക്കുന്ന സഭാ നേതൃത്വവും പുരോഹിതരും അവരെ താങ്ങുന്ന ഏതാനും ചില വിശ്വാസികളും ചേർന്ന് സഭകളെ തകർക്കുകയും പിളർക്കുകയും ചെയ്തു വരുന്നു.
ജനാധിപത്യ മര്യാദകൾ ലംഘിച്ച് ഭൗതിക സ്വത്ത് ഭരണം കൈയ്യടക്കി വച്ചിരിക്കുന്ന പുരോഹിതരാണ് ഇന്ന് പൊതുജനമധ്യത്തിൽ തമ്മിൽ തല്ലുന്നത്!
ഔദ്യോഗികരും വിമതരും ലക്ഷ്യമിടുന്നത് സമ്പത്തിലേക്കും അധികാരത്തിലേക്കും മാത്രം!
ആത്മീയത തർക്കവിഷയമേയല്ല!!
പൗരോഹിത്യത്തിൽ വളർന്നു വരുന്ന ക്രിമിനലിസം ചർച്ചാ വിഷയമേയല്ല!!
ക്രൈസ്തവ സഭാ സ്വത്തുക്കൾ ക്രിസ്ത്യാനികൾ ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്ന സമിതികൾ ഭരിച്ചാൽ തീരുന്ന പ്രശ്നമേ ഇവിടുള്ളു.
അതിനായി ഒരു നിയമം വരുന്നതിനെ ഒരു യുക്തി കൊണ്ടും ആർക്കും എതിർക്കാനാവില്ല.
ആ നിയമം വന്നാൽ ആകെ നഷ്ടം സംഭവിക്കുന്നത് പണക്കൊതിയന്മാരും അധികാരമോഹികളും ആർഭാടക്കാരും അധാർമ്മികളുമായ ചില മെത്രാന്മാർക്കും ചില പുരോഹിതർക്കും മാത്രമാണ്.
മറ്റുള്ളവർ ഭയപ്പെടേണ്ടതില്ല.
ആത്മീയ കാര്യങ്ങളിൽ വ്യാപൃതരാകേണ്ട പുരോഹിതർ ഇപ്പോൾ സ്വത്ത് ഭരണം സുതാര്യമല്ലാതെ നടത്തിവരികയാണ്.
അതുണ്ടാക്കുന്ന പ്രശ്നങ്ങൾ ഇപ്പോൾ അവരെ വിഭാഗീയതയിലേക്കും തമ്മിലിടയിലേക്കും എത്തിച്ചിരിക്കുന്നു.
ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ 2009 ൽ തയ്യാറാക്കിയ ചർച്ച് ആക്റ്റ് കേരള സർക്കാർ ഉടൻ നടപ്പിലാക്കുക.
ക്രിസ്ത്യാനികളുടെ ന്യായമായ ഈ ആവശ്യം ഇവിടെ തിരസ്കരിച്ച് അവരെ കേന്ദ്ര സർക്കാരിന്റെ മുന്നിലേക്ക് എത്തിക്കരുത്.
എത്തിച്ചാലുള്ള ദോഷം ഊഹിക്കുക!

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *