Close

MACCABI STATE EXECUTIVE COMMITTEE MEETING

MACCABI STATE EXECUTIVE COMMITTEE MEETING

(13 JULY 2019)

*തീരുമാനങ്ങൾ*

1) MACCABI യുടെ പ്രതിനിധികൾ, സഭയിലേ എല്ലാ മെത്രാപ്പോലീത്താമാരെയും നേരിൽ കണ്ട് സംസാരിക്കുകയും, ഡോക്യൂമെന്റസ് സമർപ്പിക്കുകയും, MACCABI യുടെ രക്ഷാധികാര സംഘത്തിൽ അംഗമായിരുന്നു കൊണ്ട് അനുഗ്രഹിക്കുവാൻ ആവിശ്യപ്പെടുകയും ചെയ്യും.

2) സഭയിലേ എല്ലാ വൈദികരോടും മാനേജിങ് കമ്മിറ്റി അംഗങ്ങളോടും ചർച്ച് ബില്ല് 2009 നെ പിന്തുണയ്ക്കുവാനും, തങ്ങളുടെ ഇടവകയിൽ ആക്ഷൻ കൌൺസിൽ തുടങ്ങുവാനും രേഖാമൂലം സഹായം അഭ്യർത്ഥിക്കും.

3) MACCABI യെയും ചർച്ച് ആക്ട് മൂവ്മെന്റിനോടും സഹകരിക്കുന്ന എല്ലാ വൈദികർക്കും സംഘടനയുടെ വിശിഷ്‌ട അംഗത്വo നൽകി ആദരിക്കും. സംഘടന അവർക്കൊപ്പം ശക്തമായി നിൽക്കും.

4) 18 വയസ്സ് പൂർത്തിയായ വിശ്വാസികളെ സംഘടനയിൽ അംഗങ്ങളായി ചേർത്തുകൊണ്ട് ചർച്ച് ബില്ല് 2009 നിയമം ആക്കുന്നതിനുള്ള *’പള്ളിസ്വത്ത് സമരം’* നടത്തും.

5) സംഘടനയുടെ വാർഷിക അംഗത്വ ഫീസ് ₹100.00 ആയിരിക്കും. അംഗങ്ങൾക്കു വോട്ട് അവകാശം ഉണ്ടായിരിക്കും.

6) *പള്ളി സ്വത്ത് സമരം* നടത്തുന്നതിനുള്ള സാമ്പത്തിക ചെലവ് അംഗത്വ വിതരണത്തിലൂടെ സമാഹരിക്കും.

7) പൂർവ്വികർ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ കബറടക്കപ്പെടുന്നത് ഒരു പൗരന്റെ മതപരമായ മൗലികഅവകാശം ആയതിനാൽ മലങ്കരസഭയിലെ കക്ഷി വ്യത്യാസം കൂടാതെ സെമിത്തേരി ഉപയോഗം അനുവദിച്ചു കിട്ടേണ്ടതിനു *മതപരമായ കാര്യങ്ങളിൽ ഉള്ള കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിക്കുവാൻ പൊതു താൽപ്പര്യ ഹർജി നൽകും.* ആയത് നടത്തേണ്ടതിനുള്ള അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു.

8) ദേവാലയ സംരക്ഷണത്തിനുള്ള ആക്ഷൻ കൌൺസിൽ രൂപീകരിക്കുന്ന ഇടവകകളുടെ ആവിശ്യമനുസരിച്ച് MACCABI യുടെ അഫിലിയേഷൻ കൊടുക്കും.

9) കൂടുതൽ സ്ഥലങ്ങളിൽ ചർച്ച് ആക്ട് വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കും. ഇടവകകളിൽ പൊതുയോഗം കൂടി ചർച്ച് ബില്ല് 2009 അനുകൂല പ്രമേയം പാസ്സാക്കുവാനും, മുഖ്യമന്ത്രിയ്ക്കു നിവേദനം സമർപ്പിക്കുവാനുമായി ബോധവൽക്കരണം നടത്തും.

10) MACCABI യുടെ മേഖലാ കമ്മിറ്റികളിലും, ജനറൽ ബോഡിയിലും കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തും.

11) യാക്കോബായ ഭൂരിപക്ഷം ഉള്ള മലങ്കരസഭയിലെ മുഴുവൻ ദേവാലയങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കി, പത്ര മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും. ഇതിൽ മെത്രാൻ കക്ഷികൾ കൈയ്യേറിയവയും ഉൾപ്പെടും.

12) കട്ടച്ചിറ പള്ളി ആക്രമിച്ചവരെ അറെസ്റ്റ്‌ ചെയ്യാത്ത പക്ഷം സ്റ്റേഷൻ ഹെഡ് ഓഫീസർ S.H.O ക്കെതിരെ MACCABI കേസ് കൊടുക്കും. കേസ് പ്രമുഖ അഭിഭാഷകനായ Adv.ബോറിസ് പോളിനെ ഏൽപ്പിക്കും. കേസ് നടത്തുവാൻ അഞ്ചംഗ കമ്മിറ്റിയെ ചുമതലപെടുത്തി.

13) അംഗത്വ വിതരണത്തിനുള്ള രസീതുകൾ ഈ മാസം തന്നേ എല്ലാ മേഖലയിലും എത്തിക്കും.

14) പൊതുജനത്തിന് സത്യാവസ്ഥ അറിയേണ്ടതിനു MACCABI യുടെ IT ടീമിന്റെ സഹായത്തോടെ short vedio message കൾ ഇറക്കും.

15) മറ്റു ചില കോണ്ഫിഡൻഷ്യൽ ആയ തീരുമാനങ്ങളും എടുത്തു.

ഡയറക്ടർ
MACCABI

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *