Close

യാക്കോബായ മൃതരുടെ കബറടക്ക നിഷേധം കേരളത്തിൽ

  • Home
  •  / 
  • Articles
  •  / 
  • News Latest
  •  / 
  • യാക്കോബായ മൃതരുടെ കബറടക്ക നിഷേധം കേരളത്തിൽ

യാക്കോബായ മൃതരുടെ കബറടക്ക നിഷേധം കേരളത്തിൽ

(ബാർ യൂഹാനോൻ റമ്പാൻ, MACCABI )

മൃതദേഹം കല്ലറയിൽ ഇറക്കി വച്ചതിനു ശേഷം പുരോഹിതൻ മണ്ണ് കൈകളിൽ എടുത്ത് അത് കുരിശാകൃതിയിൽ കല്ലറയിലേക്കു ഇട്ടുകൊണ്ട് പ്രഖ്യാപിക്കുന്നു, *” നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നേ തിരികെ ചേരും, വീണ്ടും നവീകരിയ്ക്കപ്പെടുകയും ചെയ്യും എന്നരുളിചെയ്ത പ്രകാരം കർത്താവേ! ഇതാ തിരുവിഷ്ടം ഈ ദാസനിൽ നിറവേറിയിരിക്കുന്നു.”*

ഈ പ്രഖ്യാപനത്തിനു (burial declaration ) മുൻപും പിൻപും ഉള്ള ചടങ്ങുകൾ “ശവസംസ്കാര ശൂശ്റൂക്ഷ” ( funeral ceremony) എന്നും, ഈ പ്രഖ്യാപനത്തോടൊപ്പം ഉള്ള പ്രവർത്തിയെ ( മണ്ണ് ഇടുന്നത്) കബറടക്കം ( act of burial) എന്നും പറയുന്നു.

ഒരുവൻ ജീവിച്ചു മരിച്ച അതേ വിശ്വാസത്തിലുള്ള അവന്റെ പുരോഹിതൻ ഇപ്രകാരം ചെയ്യുമ്പോൾ ആണ് ആ മൃതദേഹം ക്രിസ്തീയമായ അന്തസ്സോടെ സംസ്കരിക്കപ്പെടുന്നത് ( burial right of a departed christian according to syrian orthodox faith) എന്നാണ് സുറിയാനി പാരമ്പര്യം.

ആ സ്ഥലം (burial place ) പള്ളിയുടെ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ/നിയന്ത്രണത്തിൽ ആണെങ്കിലും അതിന്റെ യഥാർത്ഥത്തിൽ ഉള്ള ഉടമസ്ഥത വ്യക്തിപരമാണ്. അത് വിശ്വാസി വിലയ്ക്കു വാങ്ങിയതാണ്. ഈ വിലയാണ് “കുഴിക്കാണം” ( price of burial place or tomb ) എന്ന പേരിൽ അറിയപ്പെടുന്നത്. ഇങ്ങനെ ഒരുവന്റെ കബറിടം അവനു വേണ്ടി വിലയ്ക്കു വാങ്ങിയിടുന്നത് അവന്റെ കബറടക്കം മറ്റാരുടെയും ഔദാര്യത്തിലല്ല സ്വന്തം അന്തസ്സിൽ ആണ് നടത്തപ്പെടുന്നത് എന്നുറപ്പിക്കുവാനാണ്.

നന്മൾ ജന്മാവകാശം (birth right) എന്നൊക്കെ പറയുന്നത് പോലെ ഇതിനെ നമ്മുടെ കബറടക്കവകാശം ( burial right) എന്നു പറയാം.

ഒരാൾ മരണപെട്ടാൽ ആ ആളുടെ ജഡത്തിന് അർഹതപ്പെട്ട ചില അവകാശങ്ങൾ ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം, . “ജീവിതത്തിന്റെയും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം” എന്നതുമായി ബന്ധപ്പെട്ട ചില judicial pronounciations ൽ സുപ്രീം കോടതി ‘മരണപ്പെട്ട വ്യക്തിയുടെ അവകാശം’ വിശദീകരിക്കുന്നുണ്ട്.

Mujeeb Bhai v. State of U.P. & Ors.13
, Civil Misc. Writ Petition No.38985 of 2004 കേസിൽ അലഹബാദ് ഹൈകോടതിയുടെ വിധിയിൽ ആർട്ടിക്കിൾ 21 നെ പറ്റിയുള്ള സുപ്രീം കോടതിയുടെ നിരീക്ഷണം രേഖപ്പെടുത്തുന്നു, “We thus find that the word and expression ‘person’ in Art.21, would include a dead person in a limited sense and that his rights to his life which includes his right to live with human dignity, to have an extended meaning to treat his dead body with respect, which he would have deserved, had he been alive subject to his tradition, culture and the religion, which he professed.”

ഇതുപോലെ തന്നേ Pt.Parmanand Katara, Advocate v. Union of India & Anr., (1995) 3 SCC 248 കേസിൽ സുപ്രീം കോടതിയുടെ വിധിയിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു, “We agree with the petitioner that right to dignity and fair treatment underArt.21 of the Constitution of India is not only available to a living man but also to his body after his death.”

കാര്യങ്ങളുടെ നിയമവശം ഇപ്രകാരമൊക്കെയാണെങ്കിലും, കേരളത്തിൽ യാക്കോബായ സഭയിലെ അനേക വിശ്വാസികൾക്ക് ഇന്ന് ഭരണഘടന അനുവദിച്ചിരിക്കുന്ന ആർട്ടിക്കിൾ 21 പ്രകാരം ഉള്ള വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അവസ്ഥയിൽ ആണ്. യാക്കോബായ സഭയിലേ ഒരു വിശ്വാസി മരണപ്പെട്ടാൽ അയാളുടെ മൃതദേഹം അദ്ദേഹം അംഗമായിരുന്ന ഇടവകയിൽ, പതിവ് രീതിയിൽ പണം കൊടുത്തുറപ്പിച്ച പള്ളിയുടെ നിയന്ത്രണത്തിലുള്ള സെമിത്തേരിയിലെ തനിക്ക് അവകാശപ്പെട്ട സ്ഥലത്ത് കബറടക്കം ചെയ്യപ്പെടുന്നതിനു സാധിക്കുന്നില്ല.

ഇതിനു കാരണം ചില കോടതി വിധികളാണ് അല്ലെങ്കിൽ ചില മതമേലധ്യക്ഷന്മാർ അവയുടെ ദുർവ്യാഖ്യാനം നടത്തി തങ്ങളുടെ താൽപ്പര്യങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതിനാൽ ആണ് എന്ന് പറയേണ്ടി വരുമ്പോൾ നീതി ന്യായവ്യവസ്ഥയുടെ ഈ ജീർണ്ണതയെ ഓർത്ത്‌ ലജ്ജിക്കേണ്ടിയിരിക്കുന്നു.

യഥാർത്ഥത്തിൽ ഒരു സെമിത്തേരിയും ആർക്കും കൈയ്യടക്കി വയ്ക്കാവുന്ന ഒരു പ്രോപ്പർട്ടി അല്ല. കേരള പഞ്ചായത്ത് (Burial and Burning Grounds) ചട്ടങ്ങൾ, 1967 പ്രകാരം സെമിത്തേരികൾ രജിസ്റ്റർ ചെയ്യപ്പെട്ടവയായിരിക്കണം. ഈ നിയമം 1998 ൽ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, താഴെ പറയുന്ന The Kerala Panchayat Raj (Burial and Burning Grounds) Rules, 1998 നിയമത്തിന്റെ റൂൾ 4(2) പ്രകാരം, “ഈ നിയമങ്ങളുടെ തുടക്കത്തിൽ ഒരു സെമിത്തേരി നിലവിലുണ്ടോയെന്നും കേരള പഞ്ചായത്ത് (Burial and Burning Grounds) ചട്ടങ്ങൾ, 1967 പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടതാണോ എന്നും എന്തെങ്കിലും തർക്കമുണ്ടായാൽ, അത് ബന്ധപ്പെട്ട ജില്ലയുടെ തീരുമാനത്തിന് വിധേയമായിരിക്കും കളക്ടറും അതിൻറെ തീരുമാനവും അന്തിമമായിരിക്കും” എന്നും എഴുതിയിരിക്കുന്നു. ഇങ്ങനെ ഒരു സിവിൽ നിയമം ഉണ്ടായിട്ടു പോലും യാക്കോബായ സഭയ്ക്കു നീതി നിഷേധിക്കപ്പെട്ടത് ജില്ലാ ഭരണകൂടത്തിനു പോലും തങ്ങളുടെ ഉത്തരവാദിത്തം നടപ്പിലാക്കുവാൻ സാധിക്കാത്ത വിധത്തിൽ സുപ്രീം കോടതി വിധി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നതിനാലാണ്.

ഇത് കോടതി വിധിയിലെ ന്യൂനതയാണോ അതോ കോടതിവിധിയെ ദുർവ്യാഖ്യാനപ്പെടുത്തിയിരിക്കുന്നതാണോ എന്ന് അറിയേണ്ടിയിരിക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷനും, ദേശീയ ന്യൂനപക്ഷ കമ്മീഷനും മൃതദേഹത്തെ അനാദരിക്കരുത്, കബറടക്കം തടസ്സപ്പെടുത്തരുത് എന്ന് ഓർഡർ പുറപ്പെടുവിച്ചിട്ടും, യാക്കോബായക്കാർക്കു നീതി നിഷേധിക്കപ്പെട്ടത് സുപ്രീം കോടതി വിധിയുടെ പിൻബലത്തിലാണോ എന്ന് പരിശോധിക്കപ്പെടണം. അപ്രകാരമാണങ്കിൽ 2017 ലെ സുപ്രീം കോടതി വിധി അപ്രായോഗികമാണ് എന്ന് സർക്കാരിന്റെ വിലയിരുത്തൽ ഉണ്ടാകുകയും വിധി പുനഃ പരിശോധിക്കപ്പെടുകയും വേണം. പുനഃ പരിശോധന നിഷേധിക്കപ്പെട്ടാൽ കേരള സർക്കാർ നീതി പൂർവ്വകമായ രീതിയിൽ കാര്യങ്ങൾ നിര്വഹിക്കപ്പെടുന്നതിനായി നിയമനിർമാണം നടത്തണം. സർക്കാർ പരിഗണനയിലുള്ള “ചർച്ചു പ്രോപ്പർട്ടി ബില്ല് 2009” നിയമം ആക്കുന്നത് വഴി കേരളത്തിൽ ഉള്ള ക്രൈസ്തവ സഭകളിലെ ഇത്തരം നീതി നിഷേധങ്ങൾ തടയുവാൻ കഴിയും.

യാക്കോബായക്കാരുടെ മൃതദേഹങ്ങൾ സംസ്കരിക്കപ്പെടുന്നതു നിഷേധിക്കപ്പെടുന്നതിനെതിരെ 2019 ജൂലൈ 13 നു കൂടിയ MACCABI യുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അപലപിക്കുകയും, ഒരു പൊതു താല്പര്യ ഹർജി നൽകുന്നതിന് തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ട്. വരും നാളുകളിൽ, ഇത്തരം സാഹചര്യം ഉണ്ടാകാതിരിക്കുവാൻ കഴിവതും വേഗത്തിൽ ചർച്ച് ബില്ല് നിയമം ആക്കുവാൻ സർക്കാരിൽ പ്രേരണ ചെലുത്തുവാനായി ഉള്ള സമര പരിപാടികളും സംഘടന ആലോചിക്കുന്നുണ്ട്. നല്ല ക്രിസ്ത്യാനികളും, കേരളത്തിൽ ഉള്ള നല്ല പൗരന്മാരുടെയും പിന്തുണ നൽകി സഹായിക്കുവാൻ അഭ്യർത്ഥിക്കുന്നു.

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *