Close

ദൈവസ്വത്തു നിയമം വേണം

ദൈവസ്വത്തു നിയമം വേണം

1985 സെപ്റ്റംബറിലെ ക്രിസ്ത്യൻ കൾച്ചറൽ ഫോറം മാസിക. പത്രാധിപരായിരുന്ന ഡോ.സേവ്യർ പോൾ എഴുതിയ മുഖപ്രസംഗം ” ദൈവസ്വത്തു നിയമം വേണം ” എന്നുള്ളത് വായിക്കുക.

1985 ഒക്ടോബർ 2 ന് കൊല്ലം, ചിന്നക്കടയിൽ ഉള്ള കാർത്തിക ഓഡിറ്റോറിയത്തിൽ ക്രിസ്ത്യൻ കൾച്ചറൽ ഫോറം സംഘടിപ്പിച്ച സെമിനാറിൽ ജസ്റ്റിസ് വി. ആർ കൃഷ്ണയ്യർ, “മതസ്വാതന്ത്ര്യം ഭാരത ഭരണഘടനയിൽ” എന്ന വിഷയത്തെ കുറിച്ചു മുഖ്യപ്രസംഗം നടത്തുന്ന വിവരം കാണിച്ചു കൊണ്ടുള്ള പരസ്യവും ഉണ്ട്.

അഖില കേരള ചർച്ച് ആക്ട് ആക്ഷൻ കൌൺസിൽ AKC AAC യുടെ ഇപ്പോഴത്തെ ചെയർമാൻ ആയ അഡ്വ. ബോറിസ് പോളിന്റെ പിതാവ് ആയിരുന്നു ഈ ലേഖനം എഴുതിയതു. ഡോ.സേവ്യർ പോളിനെ പോലുള്ള യഥാർത്ഥ ഭക്തരും ജ്ഞാനികളുമായ അനേകം നേതാക്കളുടെ ശ്രമത്തിന്റെ ഫലമാണ് 2009 ലെ കൃഷ്ണയ്യർ കമ്മീഷൻ സമർപ്പിച്ച ചർച്ച് പ്രോപ്പർട്ടി ബില്ല്.

ബില്ല് പാസ്സാക്കുവാനായുള്ള “പള്ളി സ്വത്ത് സമര” ത്തിൽ നിങ്ങൾ എല്ലാവരും പങ്കാളികൾ ആകണം. ഇടവക പള്ളിയും സ്ഥാവര ജംഗമ സ്വത്തുക്കളുടെയും ഉടമസ്ഥവകാശം ഇടവക പൊതുയോഗം തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ നിക്ഷിപ്തമാക്കുന്ന നിയമത്തിന്റെ കരട് രൂപമാണ് ചർച്ച് ബില്ല് 2009.

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *