Close

ക്രിസ്ത്യാനികൾ പൊതുവേ യേശുക്രിസ്തുവിനോടെന്നതിനേക്കാൾ സഭാപ്രഭുത്വ (Church Oligarchy) ത്തോടാണ് വിധേയരായിരിക്കുന്നത്

  • Home
  •  / 
  • Articles
  •  / 
  • News Latest
  •  / 
  • ക്രിസ്ത്യാനികൾ പൊതുവേ യേശുക്രിസ്തുവിനോടെന്നതിനേക്കാൾ സഭാപ്രഭുത്വ (Church Oligarchy) ത്തോടാണ് വിധേയരായിരിക്കുന്നത്

ക്രിസ്ത്യാനികൾ പൊതുവേ യേശുക്രിസ്തുവിനോടെന്നതിനേക്കാൾ സഭാപ്രഭുത്വ (Church Oligarchy) ത്തോടാണ് വിധേയരായിരിക്കുന്നത്

Rev Dr. വൽസൻ തമ്പു*
(C.S.I സഭയിൽ ചർച്ച് ആക്ട് മൂവ്മെന്റിനു നേതൃത്വം കൊടുക്കുന്ന പുരോഹിതൻ )

“ക്രിസ്ത്യാനികൾ പൊതുവേ യേശുക്രിസ്തുവിനോടെന്നതിനേക്കാൾ സഭാപ്രഭുത്വ (Church Oligarchy) ത്തോടാണ് വിധേയരായിരിക്കുന്നത്. സഭാശ്രേണിയോടുള്ള നികൃഷ്ടമായ അടിമത്തത്തെ നമ്മുടെ വിശ്വാസത്തിന്റെ കാരണക്കാരനും പൂർത്തീകരണവുമായ യേശുക്രിസ്തുവിനോടുള്ള വിശ്വസ്തതയായി തെറ്റിദ്ധരിക്കുന്ന പ്രവണത ഉള്ളവരാണ് നാം. അതിന്റെ ഫലമായാണ്, ഈ ‘പരിശുദ്ധ പിതാക്കന്മാ’ രുടെയും അനുചരരുടേയും ധാർമികതാധഃപതനവും ലൗകീക കാര്യങ്ങളിലുള്ള ആർത്തിയും നമ്മുടെ കണ്മുന്നിൽ വ്യക്തമായി തെളിഞ്ഞു നിൽക്കുമ്പോഴും നമ്മുടെ മനസ്സിനു മുൻപിൽ അതു പതിയാതിരിക്കുന്നത്. മറ്റു മത വിശ്വാസങ്ങളിലേ നേതാക്കൾക്കെതിരെ നാം തൽക്ഷണം കുറ്റാരോപണം നടത്തുന്നു. എന്നാൽ അതേ കാര്യങ്ങളിൽ തന്നെ, നാം നമ്മുടെ സഭാ നേതാക്കളെ സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്യേണ്ടതുണ്ട് എന്നു കരുതുകയും ചെയ്യുന്നു. ഇത് വലിയൊരു ആത്മീയ പരാജയമാണ്. സത്യത്തിന്റെ ചൈതന്യം നമ്മിൽ ഇല്ല എന്നാണ് ഇത് തെളിയിക്കുന്നത്. സഭ നമ്മെ ഇങ്ങനെ പരുവപ്പെടുത്തിയതിന്റെ ഫലമായാണ്, സത്യത്തിലെ ചൈതന്യം നമ്മിൽ ഇത്രയും ദുർബലമായത്. സത്യത്തിനു സാക്ഷ്യം വഹിക്കുവാൻ ഉള്ള സ്വാതന്ത്ര്യവും ഉൾപ്രേരണയും നമ്മിൽനിന്ന് കവർന്നെടുക്കുന്ന ഈ മതവിശ്വാസഭാസ(religiosity)ത്തെ നാം അംഗീകരിക്കാൻ പാടുള്ളതല്ല. വിശുദ്ധ പൗലോസ് ചോദിക്കുന്നതുപോലെ, സ്വാതന്ത്ര്യത്തിലേക്കല്ലേ ക്രിസ്തു നമ്മെ വിളിച്ചിട്ടുള്ളത്? അപ്പോൾ നമുക്ക് എങ്ങനെ അടിമത്തത്തിന്റെ നുകത്തിനു കീഴിൽ തന്നെ തുടരാൻ കഴിയും? (ഗലാ.5:1)”

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *