Close

എന്തുകൊണ്ട് മക്കാബി

എന്തുകൊണ്ട് മക്കാബി

ഇന്നല്ലെങ്കിൽ നാളെ പരിശുദ്ധ സഭ ഔദ്യോഗികമായി ചർച്ച് ആക്ട്ന് പിന്തുണ കൊടുക്കും എന്ന് എനിക്കുറപ്പുണ്ടായിരുന്നു.

പക്ഷേ, അന്ന് പലതും ചെയ്യുവാൻ വൈകിപ്പോയി എന്ന കാരണത്താൽ നാം ദുഖിക്കേണ്ടി വന്നാൽ എന്ത് ചെയ്യും എന്നൊരു ചിന്ത എന്നിൽ ദൈവാത്മാവ്‌ തോന്നിച്ചു. കൂടാതെ, യാക്കോബായ സഭയുടെതായ് മാത്രം ഒരു മൂവ്മെന്റിനു ചിലപ്പോൾ വിജയം കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല എന്നും മനസ്സിലായി. കേരളത്തിൽ ഉള്ള പ്രധാനപ്പെട്ട എല്ലാ ക്രൈസ്തവസഭകളിലെയും ചർച്ച് ആക്ട് അനുകൂലികൾ ഒരുമിച്ചുള്ള ഒരു പൊതുജനമുന്നേറ്റം ആയിരുന്നു ദൈവഹിതം എന്ന് തുടർന്നുള്ള കാലഘട്ടങ്ങളിൽ ദൈവകൃപയാൽ വെളിപ്പെട്ടു.

ഇപ്പോൾ അതിനുള്ള സമയം ആയിരിക്കുന്നു. എല്ലാ സഭകളിലും വലിയ പ്രതിസന്ധികൾ ഉണ്ടായിരിക്കുന്നു. എല്ലാ സഭകളിൽ നിന്നും വിശ്വാസികൾ ചർച്ച് ബില്ല് 2009 പാസാക്കുന്നതിന് ഒരുങ്ങിയിരിക്കുന്നു. ഇതിൽ നമ്മുടെ പങ്ക് നിർവഹിക്കുവാനുള്ള ജനകീയ സംഘടനയായി MACCABI രൂപപ്പെട്ടു കഴിഞ്ഞു.

നമ്മുടെ സഭാപിതാക്കന്മാർ മക്കാബിയെ പിന്തുണച്ചും കൊണ്ട് എല്ലാ വൈദികരും വിശ്വാസികളും ഈ മൂവ്മെന്റ് ഏറ്റെടുത്തും കൊണ്ട് മുന്നോട്ട് വരും എന്ന് എനിക്കുറപ്പുണ്ട്.

ദൈവകൃപയാൽ, MACCABI എന്ന സംഘടനയെ പരിശുദ്ധ സഭയ്ക്കു സമർപ്പിക്കുന്നു. ഏറ്റെടുക്കുക, മുന്നോട്ടു നയിക്കുക. നീതി ലഭിക്കും വരെ നീ തീ ആവുക.

ബാർ യൂഹാനോൻ റമ്പാൻ
പിറമാടം
23 ജൂലൈ 2019

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *