Close

ചർച്ച് ആക്ട് നടപ്പിലാക്കിയാൽ നിലവിലുള്ള നിയമാവലികൾ ചർച്ച് ആക്ട് വ്യവസ്ഥകൾ പ്രകാരം ഭേദഗതി ചെയ്യണം

  • Home
  •  / 
  • Articles
  •  / 
  • MACCABI
  •  / 
  • ചർച്ച് ആക്ട് നടപ്പിലാക്കിയാൽ നിലവിലുള്ള നിയമാവലികൾ ചർച്ച് ആക്ട് വ്യവസ്ഥകൾ പ്രകാരം ഭേദഗതി ചെയ്യണം

ചർച്ച് ആക്ട് നടപ്പിലാക്കിയാൽ നിലവിലുള്ള നിയമാവലികൾ ചർച്ച് ആക്ട് വ്യവസ്ഥകൾ പ്രകാരം ഭേദഗതി ചെയ്യണം

പള്ളിയുടെയും,ഭദ്രാസനത്തിന്റെയും,സഭയുടെയും സ്വത്ത് ഭരണം ജനാധിപത്യ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന സമിതികളായിരിക്കും നടത്തുക. പുരോഹിതരുടെ അധികാരം ആത്മീയ കാര്യങ്ങളിൽ മാത്രമായി പരിമിതപ്പെടും. പുരോഹിതർക്ക് സേവനത്തിന് മെച്ചപ്പെട്ട വേതനവും, താമസ സൗകര്യവും ഈ നിയമം ഉറപ്പ് നൽകുന്നു. വാർഷിക കണക്കുകൾ ഈ ആക്ട് പ്രകാരം സർക്കാർ നിയമിക്കുന്ന കമ്മീഷണർക്ക് എല്ലാ വർഷവും നൽകണം. ഭരണ സമിതിയിൽ സർക്കാരിന് യാതൊരു പങ്കാളിത്തവും ഇല്ല. സമാനമായ ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് 1950 ന് വിധേയമായാണ് മഹാരാഷ്ട്ര ,ഗുജറാത്ത് ,ഗോവ സംസ്ഥാനങ്ങളിൽ സഭകൾ പ്രവർത്തിക്കുന്നത്. സാമ്പത്തിക വിനിയോഗ സുതാര്യത ഉറപ്പു വരുത്താൻ ഈ നിയമം നടപ്പിലാക്കുക തന്നെ വേണം.ഈ നിയമം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യം നിഷേധിക്കുന്നതാണെന്ന ചിലരുടെ പ്രചരണം പച്ചക്കള്ളം ആണ്. ഈ വാദം ഉന്നയിച്ചു കൊണ്ട് ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ടിനെതിരെ സുപ്രീംകോടതിയെ ചിലർ സമീപിച്ചെങ്കിലും 1955 -ൽ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ആ ഹർജി തള്ളിക്കളഞ്ഞു.കേരളാ നിയമ പരിഷ്കാര കമ്മീഷൻ തയ്യാറാക്കിയ ചർച്ച് പ്രോപ്പർട്ടീസ് ആക്ട് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ജ: വി.ആർ. കൃഷ്ണ അയ്യർ തയ്യാറാക്കിയതാണ്. മടിയിൽ കനമുള്ളവർ മാത്രമാണ് ഈ നിയമത്തിന്റെ വിമർശകർ. (ജോണ് -സോഷ്യൽ വർക്കർ)

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *