Close

വട്ടശ്ശേരിൽ മോർ ദീവന്നാസിയോസ്‌ ഗീവർഗീസ് മെത്രാൻ മുടക്കപ്പെട്ടിട്ടും എങ്ങിനെയാണ് മെത്രപൊലീത്തൻ ട്രസ്റ്റി ആയത്?

  • Home
  •  / 
  • Articles
  •  / 
  • Church Faith
  •  / 
  • വട്ടശ്ശേരിൽ മോർ ദീവന്നാസിയോസ്‌ ഗീവർഗീസ് മെത്രാൻ മുടക്കപ്പെട്ടിട്ടും എങ്ങിനെയാണ് മെത്രപൊലീത്തൻ ട്രസ്റ്റി ആയത്?

വട്ടശ്ശേരിൽ മോർ ദീവന്നാസിയോസ്‌ ഗീവർഗീസ് മെത്രാൻ മുടക്കപ്പെട്ടിട്ടും എങ്ങിനെയാണ് മെത്രപൊലീത്തൻ ട്രസ്റ്റി ആയത്?

(ബാർ യൂഹാനോൻ റമ്പാൻ, MACCABI)

മലങ്കര മെത്രാപോലിത്ത ആയിരുന്ന പുലിക്കോട്ടിൽ ജോസഫ് മോർ ദീവന്നാസിയോസ്‌ന്റെ കാലശേഷം (1909) ഒന്നായിരുന്ന മലങ്കര സഭയിൽ വട്ടശേരിയെ മലങ്കര മെത്രാൻ ആയി തിരഞ്ഞെടുത്തു.

എന്നാൽ വട്ടശേരി അധികാര ദുർവിനിയോഗത്താൽ മുടക്കപ്പെട്ടതിനെ തുടർന്ന് പൗലോസ് മോർ കൂറിലോസ് തിരുമേനിയെ മലങ്കര മെത്രാൻ ആയി തിരഞ്ഞെടുത്തു.

മുടക്കപ്പെട്ട മോർ അബ്ദുൽ മിശിഹായെ വട്ടശ്ശേരി മലങ്കരയിൽ എത്തിച്ചു. അബ്ദുൽ മിശിഹായെ കൊണ്ട് വട്ടശേരിയെ മുടക്കു തീർത്തതായും മെത്രാപോലിത്ത ട്രസ്റ്റിയുമായും പ്രഖ്യാപിച്ചു.

വട്ടശ്ശേരിയുടെ സമാന്തരഭരണം മൂലം സഭയിൽ കലുഷിതമായ ഒരു അവസ്ഥ ഉണ്ടായി. സഭാസ്വത്തുക്കൾ മേലെ ഇരുകൂട്ടരും അവകാശം ഉന്നയിച്ചു. ബ്രിട്ടീഷ് ഖജനാവിൽ നിക്ഷേപിച്ചിരുന്ന വട്ടിപ്പണം ഉൾപ്പെടെ ഉള്ള കാര്യങ്ങൾക്കു യഥാർത്ഥ അവകാശം രണ്ടു കക്ഷികളിൽ ഏത് മെത്രാപോലിത്തൻ ട്രസ്റ്റിയ്ക്കാണ് എന്നു അറിയേണ്ടതിനു അന്നത്തെ Secretary of State for India രണ്ടു കക്ഷികളെയും പ്രതി ചേർത്തു 1913ൽ ട്രിവാൻഡ്രം ഡിസ്ട്രിക്ട് കോടതിയിൽ കേസ് കൊടുത്തു. 1923 ൽ ട്രാവൻകൂർ ഹൈകോടതിയുടെ ഫുൾ ബെഞ്ച് വട്ടശ്ശേരിയെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ആയി വിധി പുറപ്പെടുവിച്ചു.

1995 ലെ കോടതി വിധിയിൽ നിന്നും കോടതിയുടെ നിരീക്ഷണത്തിൽ ഇപ്രകാരം പറയുന്നു,
“The declaration of Abdul Messiah that ex-communication of Dionysius was
invalid led to serious dispute between rival groups claiming their authority over the temporal affairsof the Church. Two rival groups were formed one led by Mar Gheevarghese Dionysius[വട്ടശേരിൽ]and the otherby Mar Coorilos [പാണംപടി]. Consequently, the Secretary of State for India filed the interpleader suit in 1913, inthe District Court of Trivandrum, impleading both the sets of rival claimants as defendants andseeking a declaration from the court as to which of the two rival sets of trustees were entitled todraw the interest on the amount standing in the credit of the Malankara Jacobite Syrian Christian community in the British treasury. The suit was decided in favour of M.G. Dionysius. The decree wasreversed by a Full Banch of the Travancore High Court in 1923. The judgement was reviewed at theinstance of M.G. Dionysius and the net result was that M.G. Dionysius and his two co-trusteesbecame finally entitled to withdraw the money deoosited in the Court as the lawful trustees of theChurch properties.”

ഇങ്ങനെ ആണ് മുടക്കപ്പെട്ടവനും, അസോസിയേഷനിൽ ഭൂരിപക്ഷം ഇല്ലാത്തവനുമായ വട്ടശ്ശേരി തന്റെ വക്രബുദ്ധി പ്രകാരം ഉള്ള നടപടികളിൽ കൂടിയും, ധനികരുടെ സഹായത്താൽ പ്രഗത്ഭരായ വക്കീലന്മാരുടെ സഹായത്താലും മെത്രാപ്പോലീത്തൻ ട്രസ്റ്റി ആയി തീർന്നുകൊണ്ട് സഭയെ തന്റെ വരുതിയിൽ നിർത്തുവാൻ ശ്രമിച്ചത്.

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *